Type Here to Get Search Results !

Bottom Ad

ഒന്നര വയസില്‍ കുഞ്ഞറിവിന്‍ വിസ്്മയം: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി ഷാന്‍വിക


കാസര്‍കോട് (www.evisionnews.in): ഒരു വയസും പത്തുമാസവും പ്രായം. യൂട്യൂബ് തമ്പ്നയില്‍ കണ്ടാല്‍ ഏതു പാട്ടാണെന്ന് ഷാന്‍വിക തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദവും അനുകരിക്കും. അപൂര്‍വ കഴിവുകള്‍ പരിഗണിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവാണ് ഈ മിടുക്കിക്കുട്ടി.

ചെര്‍ക്കള വികെ പാറയിലെ ജയേഷ്- ബിന്ദുജ ദമ്പതികളുടെ മകളാണ് വിജ്ഞാനത്തിന്റെ നിറകുടമായ ഷാന്‍വിക. തന്റെ വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ആരിലും വാത്സല്യമുണര്‍ത്തും. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതിലൂടെ ഷാന്‍വികയുടെ കുഞ്ഞു കഴിവുകള്‍ക്ക് ഇപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റു കൂടാതെ ഷാന്‍വിക ഉച്ഛരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒന്നു മുതല്‍ പത്തു വരെ എണ്ണാനും ഷാന്‍വികയ്ക്ക് സാധിക്കും. അഞ്ചു ജികെ ചോദ്യോ ത്തരങ്ങളും ശരീരഭാഗങ്ങളുടെ പേരുകളും ഷാന്‍വികയ്ക്ക് മനപ്പാഠമാണ്.

യൂട്യൂബ് തമ്പ്നയില്‍ കണ്ടാല്‍ തന്നെ അത് ഏതു പാട്ടാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദം അനുകരിക്കാനും മിടുക്കിയാണ്. ഈ കഴിവുകളെല്ലാം പരിഗണിച്ചാണ് ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചത്. ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചതിന്റെ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങള്‍. അച്ഛച്ചന്‍ കെ. രാജേഷ്, അച്ഛമ്മ ഉഷ കുമാരി, വല്യച്ഛന്‍ ടി. കൃഷ്ണന്‍ നായര്‍, അമ്മൂമ്മ പദ്മിനി, മൂത്തുമ്മ ഇന്ദു, അമ്മാവന്‍ കൃഷ്ണദാസ് ഇളയച്ഛന്മാരായ വിനീഷ്, ജനിഷ് എന്നിവര്‍ ഷാന്‍വികയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.




ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ ഷാന്‍വിക

Post a Comment

0 Comments

Top Post Ad

Below Post Ad