Type Here to Get Search Results !

Bottom Ad

ഓക്സ്ഫാമും ജാമിയയും ഉള്‍പ്പെടെ 12,000-ലധികം എന്‍.ജി.ഒകള്‍ക്ക് വിദേശ ഫണ്ടിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടു


ദേശീയം (www.evisionnews.in):6,000-ലധികം എന്‍.ജി.ഒകളുടെയും മറ്റ് സംഘടനകളുടെയും വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കാന്‍ ആവശ്യമായ എഫ്സിആര്‍എ ലൈസന്‍സുകള്‍ ഒറ്റരാത്രികൊണ്ട് കാലഹരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു. മദര്‍ തെരേസയുടെ പേരില്‍ ഉള്ള മിഷനറീസ് ഓഫ് ചാരിറ്റിക്ക് എഫ്സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം വിസമ്മതിച്ചിരുന്നു.

6,000-ത്തിലധികം എന്‍ജിഒകളോ സംഘടനകളോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സമയപരിധിയായ വെള്ളിയാഴ്ചക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ പലരും അങ്ങനെ ചെയ്യാത്തതിനാല്‍ തന്നെ എങ്ങനെ അനുമതി നല്‍കും എന്ന് കേന്ദ്രം ചോദിച്ചു.

മൊത്തത്തില്‍, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍ എന്നിവയുള്‍പ്പെടെ 12,000-ലധികം എന്‍ജിഒകള്‍ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലൈസന്‍സ് കാലഹരണപ്പെട്ടതിനാല്‍ ഇന്ന് മുതല്‍ എഫ്സിആര്‍എ ലൈസന്‍സ് നഷ്ടപ്പെട്ടു. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

എഫ്സിആര്‍എ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ട എന്‍ജിഒകളുടെ പട്ടികയിലാണ് ഓക്സ്ഫാം ഇന്ത്യ ഉള്ളത്, എന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയവരുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇന്ത്യയില്‍ ഇപ്പോള്‍ 16,829 എന്‍ജിഒകള്‍ക്ക് മാത്രമേ നിലവില്‍ എഫ്സിആര്‍എ ലൈസന്‍സ് ഉള്ളൂ, അത് ഇന്നലെ മുതല്‍ 2022 മാര്‍ച്ച് 31 വരെ പുതുക്കി നല്‍കിയിട്ടുണ്ട്.

22,762 എന്‍ജിഒകള്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, വിദേശ ധനസഹായം ലഭിക്കുന്നതിന് അവ രജിസ്റ്റര്‍ ചെയ്തിരിക്കണം അഥവാ ലൈസന്‍സ് ഉണ്ടായിരിക്കണം.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ശിശുഭവനിലെ ഡയറക്ടര്‍ക്കെതിരെ ഗുജറാത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് പോലീസ് പരാതി നല്‍കി ആഴ്ചകള്‍ക്ക് ശേഷമായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad