Tuesday, 18 January 2022

ഇ-വിഷന്‍ പത്താം വാര്‍ഷികാഘോഷം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും



കാസര്‍കോട് (www.evisionnews.in): ഇവിഷന്‍ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാദൂര്‍ ഷാനവാസ് ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖിന് നല്‍കി പ്രകാശനം ചെയ്തു. ഇ-വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, പിആര്‍ ഡയര്‍ക്ടര്‍ അഷ്‌റഫ് നല്‍ത്താഡ്ക്ക, ഡയറക്ടര്‍ എം.എ നജീബ്, അഷ്‌റഫ് ബോവിക്കനം സംബന്ധിച്ചു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് അഞ്ചിന് കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഗീത ഉത്സവ്, ജനുവരി 26ന് ടെക്കീസ് പാര്‍ക്കില്‍ നെറ്റിസണ്‍ മീറ്റ്, ഫെബ്രുവരി ആദ്യവാരം മെഹന്തി, കേയ്ക്ക് ഫെസ്റ്റ്, ഫെബ്രുവരി 19ന് കോഴിക്കോട് വച്ച് ബിസിനസ് മീറ്റ്, റാണിപുരത്ത് ഫാമിലി മീറ്റ്, കാരുണ്യ വര്‍ഷം പദ്ധതിയുടെ ഭാഗമായി വാട്ടര്‍ കൂളര്‍ വിതരണം, പൊതിച്ചോര്‍ വിതരണം, കാസര്‍കോട് ഷോപ്പിംഗ് ഫെസ്റ്റിവെല്‍ എന്നിവ സംഘടിപ്പിക്കും.




Related Posts

ഇ-വിഷന്‍ പത്താം വാര്‍ഷികാഘോഷം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.