Monday, 31 January 2022

വര്‍ധന അനിവാര്യം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി


കേരളം (www.evisionnews.in): സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്‍കേണ്ടതിനാല്‍ ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി തിരികെ എത്തിയതിന് ശേഷമായിരിക്കും ഉണ്ടാകുക എന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ വര്‍ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഇന്ന് റഗുലേറ്ററി കമ്മിഷന് താരിഫ് പെറ്റീഷന്‍ സമര്‍പ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന് വേണ്ടിയാണ് പെറ്റീഷന്‍ സമര്‍പ്പിക്കുന്നത്. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും.

Related Posts

വര്‍ധന അനിവാര്യം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.