Type Here to Get Search Results !

Bottom Ad

അരമനപ്പടി പാലം വിവാദം: എം.എല്‍.എ യോഗം വിളിക്കണം: മുസ്ലിം ലീഗ്


ബാവിക്കര (www.evisionnews.in): നബാര്‍ഡ് പദ്ധതിയില്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായ നിര്‍ദിഷ്ട പാലം സംബന്ധിച്ച് അവ്യക്തയ്ക്ക് വിരാമമിടാന്‍ ഉദുമ എം.എല്‍.എ തദ്ദേശീയരായ ഗുണ ഭോക്താക്കളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്ന് മുസ്്‌ലിം ലീഗ് പന്ത്രണ്ടാം വാര്‍ഡ് നേതൃയോഗം ആവശ്യപ്പെട്ടു.

പ്രാദേശിക ആളുകളോട് വ്യത്യസ്ത തരത്തിലുള്ള ഉറപ്പുകള്‍ നല്‍കി നാട്ടുകാര്‍ക്ക് ഇടയില്‍ അവ്യക്ത സൃഷ്ടിച്ച് അവര്‍ക്കിടയിലെ സൗഹാര്‍ദം തകരാന്‍ ഇടവരുത്തരുതെന്നും വികസന പദ്ധതികളുടെ ഗുണം കൂടുതല്‍ മേഖലകളിലേക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നും

ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് മുസ്്‌ലിം ലീഗിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും യോഗം അറിയിച്ചു.

പ്രസിഡന്റ് കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ പന്നടുക്കം ചോയിസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഖാലിദ് ബെള്ളിപ്പാടി, മുക്രി അബ്ദുല്‍ ഖാദര്‍ ഹാജി, അഹമ്മദ് മൂലയില്‍, മൊയ്തു മണിയങ്കോട്, അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് പന്നടുക്കം, മൊയ്തീന്‍ ചാപ്പ, സിദ്ധീഖ് കുണിയേരി, ഉമ്മര്‍ ബെള്ളിപ്പാടി, കബീര്‍ ബാവിക്കര, കബീര്‍ കെ.കെ പുറം, റഹിം അബ്ബാസ്, ജബ്ബാര്‍ നുസ്രത്ത് നഗര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad