Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് നിയന്ത്രണം പിന്‍വലിച്ചത് സിപിഎം സമ്മേളനത്തിനു വേണ്ടി; കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹരജി


കൊച്ചി (www.evisionnews.in): കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി. സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് നടപടിയെന്ന് ഹരജിയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിനെയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയെയും എതിര്‍കക്ഷിയാക്കിയാണ് ഹരജി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കാനിരിക്കുകയാണ്. 

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലര്‍ക്ക് അരുണ്‍രാജാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ''കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ക്ക് കാസര്‍കോട് കലക്ടര്‍ 17-ാം തിയതി തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ജില്ലാ സമ്മേളനം കണക്കാക്കി ഈ നടപടി പിന്‍വലിക്കുന്നു. സിപിഎം സമ്മേളനമാണ് കലക്ടര്‍ ഉത്തരവ് പിന്‍വലിക്കാന്‍ കാരണം. സമ്മേളനം കോവിഡ് വ്യാപനം രൂക്ഷമാക്കും''-ഹരജിക്കാരന്‍ ഉന്നയിച്ചു.

സംസ്ഥാനത്ത് വീണ്ടും റെയ്സിംഗ് അപകടം കാസര്‍കോട് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കലക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്. എന്നാല്‍, കാസര്‍കോട്ടെ സിപിഎം സമ്മേളനത്തിനായാണ് ഉത്തരവ് റദ്ദാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, സമ്മര്‍ദത്തെ തുടര്‍ന്നല്ല ഉത്തരവ് പിന്‍വലിച്ചതെന്നാണ് കാസര്‍കോട് ജില്ലാ കലക്ടറുടെ വിശദീകരണം.







Post a Comment

0 Comments

Top Post Ad

Below Post Ad