Type Here to Get Search Results !

Bottom Ad

കാസര്‍കോട്‌ കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും


കാസര്‍കോട്‌ (www.evisionnews.in): സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോട്‌ ബദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍. കമ്പനി കെല്‍(കേരള ഇല്കട്രിക്കല്‍സ് മെഷീന്‍സ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉദ്പാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കാസര്‍കോട്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പി.ആര്‍. ചേംബറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ പ്രവര്‍ത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ട്. കെല്‍ -ന്റെ ആധുനിക വല്‍ക്കരണം സാധ്യമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്ടറിയിലെ യന്ത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട്. മേല്‍ക്കൂര മുഴുവനായി മാറ്റി്.

സംസ്ഥാന സര്‍ക്കാരിനു കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണ്. ജീവനക്കാരുമായി എം.ഒ.യു. ഒപ്പുവെക്കും. ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശ്ശിക നല്‍കുന്നതിനുളള ഒരു വിഹിതം നിലവില്‍ അനുവദിച്ചിരിക്കുന്ന 20 കോടിയില്‍ നിന്നും നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad