കേരളം (www.evisionnews.in): ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പാചകക്കാരായി ബ്രാഹ്മണരെ ക്ഷണിച്ച ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ എതിര്‍പ്പുമായി ബി.ജെ.പി. ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവയക്കായി ഭക്ഷണമുണ്ടാക്കാനാണ് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ തല പരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സി.പി.എം നേതാവായ അഡ്വ. കെ.ബി മോഹന്‍ദാസ് ചെയര്‍മാനായ ഭരണസമിതി ഇത്തരമൊരു തീരുമാനമെടുത്തത് ഹിന്ദു സമൂഹത്തില്‍ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പാചകത്തിന് ബ്രാഹ്മണരെ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്; സി.പി.എമ്മിന് എതിരെ ബി.ജെ.പി
4/
5
Oleh
evisionnews