കാസര്‍കോട് (www.evisionnews.in): കാസര്‍കോട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരാണ് തെറ്റു ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു. കലക്ടറുടെ ചുമതലയുള്ള എഡിഎം എകെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. ജില്ലയിലെ എംപിയും എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു.
ദേശീയ പതാക മന്ത്രി തലതിരിച്ചുയര്‍ത്തി: സംഭവം കാസര്‍കോട് റിപ്പബ്ലിക്ദിന പരിപാടിയില്‍
4/
5
Oleh
evisionnews