Type Here to Get Search Results !

Bottom Ad

സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ല: പാര്‍ട്ടിയിലും പുറത്തും അമര്‍ഷം പുകയുന്നു


കാസര്‍കോട് (www.evisionnews.in): പുതിയ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ മുസ്്‌ലിം പ്രാതിനിധ്യം ഇല്ലാത്തതില്‍ വിമര്‍ശനമുയരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. വി.പി.പി മുസ്തഫയെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് പാര്‍ട്ടിയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.

മുസ്്‌ലിം ന്യൂനപക്ഷ വിഭാഗത്ത കോണ്‍ഗ്രസ് പാടെ അവഗണിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവന പോയവാരം കേരളത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലൊന്നിലും മുസ്്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുന്നില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും മുസ്്‌ലിംകളില്ലെന്ന് കോടിയേരി ആവര്‍ത്തിച്ചു.

എന്നാല്‍ ഇപ്പോള്‍ സമാപിച്ച സി.പി.എം സമ്മേളനങ്ങളിലും ന്യൂനപക്ഷ വിഭാഗം നേതാക്കള്‍ തഴയപ്പെട്ടുവെന്ന വാദവുമായി വിഡി സതീശനും രംഗത്തെത്തി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിലുള്‍പ്പെടെ ഒരിടത്തും ന്യൂനപക്ഷ നേതാക്കളെ ഉള്‍പ്പെടുത്തിയില്ലെന്ന കാര്യവും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റിലെ എക ന്യൂനപക്ഷ പ്രതിനിധിയായിരുന്ന ഡോ. വി.പി.പി മുസ്തഫയെ അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നായിരുന്നു മറ്റു നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് താമസിക്കുന്ന മുസ്തഫ സെക്രട്ടറിയേറ്റില്‍ തുടരുന്നതിന്റെ അനൗചിത്യം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ തന്നെ തുറന്നടിച്ചതോടെ മുസ്തഫയുടെ കാര്യത്തില്‍ തീരുമാനമാവുകയും ചെയ്തു. മുസ്്‌ലിം പ്രാതിനിധ്യമില്ലായ്മ സോഷ്യല്‍ മീഡിയയിലും ട്രോളും വിമര്‍ശനവുമാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതു സാങ്കേതികം മാത്രമെന്നും ജില്ലാ കമ്മിറ്റിയിലേക്ക് മുസ്തഫ തിരഞ്ഞെടുക്കപ്പെട്ടിണ്ടെന്നാണ് പാര്‍ട്ടി ന്യായീകരണം. ജില്ലാ കമ്മിറ്റിയില്‍ മൂന്ന് മുസ്്‌ലിം പ്രാതിനിധ്യമുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകമായ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളിലെ പ്രാതിനിധ്യക്കുറവാണ് വിവാദത്തിന് വഴിവെച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad