Tuesday, 28 December 2021

വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളയക്കുന്ന മെസേജിന് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി


ചെന്നൈ (www.evisionnews.in): വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളിയായ, മെസേജ് അയച്ച വ്യക്തിക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനാണ് വിധി പുറപ്പെടുവിച്ചത്. ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. 'കാരൂര്‍ ലോയേഴ്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍. രാജേന്ദ്രന് അനുകൂലമായായിരുന്നു കോടതി വിധി.

Related Posts

വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളയക്കുന്ന മെസേജിന് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.