Type Here to Get Search Results !

Bottom Ad

പി.എ ഇബ്രാഹിം ഹാജി വലിയ നന്മകളുടെ ഉടമ: പി.കെ കുഞ്ഞാലിക്കുട്ടി


കാസര്‍കോട് (www.evisionnews.in): ജീവിച്ച കാലത്ത് വലിയ തോതില്‍ നന്മ ചെയ്ത സദുദ്ദേശീയ നായമനുഷ്യനായിരുന്നു ഡോ. പി.എ ഇബ്രാഹിം ഹാജി എന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ സമ്പത്തില്‍ നിന്നും സമയ ത്തില്‍ നിന്നും നല്ലൊരു ഭാഗം സമൂഹത്തിന്റെ നന്മക്കു വേണ്ടി വിനിയോഗിക്കുവാനും നടന്നു വന്ന വഴികളെ വിസ്മരിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച ഇബ്രാഹിം ഹാജിയുടെ വേര്‍പാട് നമ്മുടെ സമൂഹത്തിന്റെ പൊതു നഷ്ടമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസര്‍കോട് സി.എച്ച് സെന്റര്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍വകക്ഷി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസില്‍ സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് ഇബ്രാഹിം ചെയ്തത്. നിശ്ചയ ദാര്‍ഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയെടുത്ത തന്റെ സാമ്പത്തികാഭിവൃദ്ധി സമൂഹത്തിന്റേയും അടിസ്ഥാന വിഭാഗത്തിന്റെയും നന്മക്ക് വേണ്ടി വിനിയോഗിക്കാനും സ്വന്തമായി ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. 

സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങള്‍ അദ്ദേഹം കാണാതിരുന്നില്ല. ജാതി മത വിത്യാസമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. ചന്ദ്രികയില്‍ സാമ്പത്തിക പ്രയാസങ്ങള്‍ വന്നപ്പോള്‍ അതിന് പരിഹാരം കാണാന്‍ ഡയറക്ടറായ അദ്ദേഹം അവസാനം വരെ പ്രയത്‌നിച്ചിരുന്നു. ചന്ദ്രികയുടെ പരിഷ്‌കരണങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേര്‍പാട് ഉണ്ടായത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു .ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി,എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എം.സി ഖമറുദ്ധീന്‍, എന്‍.എ അബൂബക്കര്‍, യഹ് യ തളങ്കര അഡ്വ.കെ.ശ്രീകാന്ത് എം.ബി യൂസുഫ്, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, എ.എം കടവത്ത്, ടി.എ മൂസ ,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.അബ്ബാസ്, എ.ബി ഷാഫി, അഡ്വ. വി.എം മുനീര്‍,ഹനീഫ മരവയല്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി, അന്‍വര്‍ ചേരങ്കൈ, ലുഖ്മാന്‍ തളങ്കര,ഷാഫി പാറക്കെട്ട്, കെ.പി മുഹമ്മദ് അഷ്‌റഫ്, സഹീര്‍ ആസിഫ്, ആബിദ് ആറങ്ങാടി, എ.അഹമ്മദ് ഹാജി,എ.പി ഉമ്മര്‍, പി.പി നസീമ, പി.എ അബൂബക്കര്‍ ഹാജി,ബഷീര്‍ വെള്ളിക്കോത്ത്, ഖത്തര്‍ സാലിഹ് ഹാജി ബേക്കല്‍, ടി.എ ഷാഫി, അഡ്വ. ബേവിഞ്ച അബ്ദുല്ല, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad