Saturday, 18 December 2021

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 100 കടന്നു: കൂടുതല്‍ മുംബൈയില്‍


ദേശീയം (www.evisionnews.in): ഇന്ത്യയില്‍ ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു. നിലവില്‍ പത്തു പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ ബാധ സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 40 പേര്‍ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും കേന്ദ്ര നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര്‍ണാടക,ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. അതേസമയം വെള്ളിയാഴ്ച കേരളത്തില്‍ രണ്ടു പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Related Posts

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 100 കടന്നു: കൂടുതല്‍ മുംബൈയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.