ദേശീയം (www.evisionnews.in): ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒരു സന്യാസിവര്യന്‍ അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി ഒരുപാട് സന്യാസികള്‍ ആത്മീയത വെടിഞ്ഞ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെന്നിരുന്നും, എന്നാല്‍ അവരുടെ ത്യാഗനിര്‍ഭരമായ പങ്കോ സേവനങ്ങളോ എവിടെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സദ്ഗുരു സദാഫലേഡിയോ വിഹംഗാം യോഗ് സന്‍സ്താനിന്റെ 98ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ രക്ഷിക്കാന്‍ ഒരു സന്യാസി അവതാരമെടുക്കും: മോദി
4/
5
Oleh
evisionnews