Wednesday, 8 December 2021

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം: പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല: ജിഫ്രി തങ്ങള്‍


കാസര്‍കോട് (www.evisionnews.in): വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ ഒരു സമരവും പ്രഖ്യാപിച്ചിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പില്‍ സമസ്തക്ക് പൂര്‍ണവിശ്വാസമാണെന്നും സര്‍ക്കാര്‍ വളരെ മാന്യമായാണ് പ്രതികരിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതിയോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

നിയമം പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടര്‍നടപടി ഇല്ലാത്ത നിലയ്ക്ക് ഭാവില്‍ എന്തു ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരിക്കലും സമരം ആഹ്വാനം ചെയ്തിട്ടില്ല. ഒരു പ്രതിഷേധ പ്രമേയം പാസാക്കൂക മാത്രമാണ് സമസ്ത ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാന്‍ വിളിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നാളെ കോഴിക്കോട് നടക്കുന്നത് ലീഗിന്റെ രാഷ്ട്രീയ റാലിയാണ്. മുസ്ലിം സംഘടനകളുടെ പൊതുകോര്‍ഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്മാര്‍ വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ്. ലീഗിനോടോ മറ്റേതെങ്കിലും പാര്‍ട്ടിയോടെ സമസ്തക്ക് അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Related Posts

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം: പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല: ജിഫ്രി തങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.