Type Here to Get Search Results !

Bottom Ad

തുറസ്സായ സ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നത് വെച്ചു പൊറുപ്പിക്കില്ല: ഹരിയാന മുഖ്യമന്ത്രി


ദേശീയം (www.evisionnews.in): ഗുഡ്ഗാവില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജുമാനമസ്‌കാരം നടത്തരുതെന്ന് ഹരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടര്‍ വെള്ളിയാഴ്ച പറഞ്ഞു. 2018-ല്‍ ഹിന്ദു സമുദായത്തിലെ അംഗങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ നിയുക്ത സ്ഥലങ്ങളില്‍ നമസ്‌കരിക്കാന്‍ അനുവദിച്ച് കൊണ്ട് ഉണ്ടാക്കിയ മുന്‍ ഉടമ്പടി ഇതോടെ സര്‍ക്കാര്‍ പിന്‍വലിച്ചു.

അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന മുസ്ലിങ്ങളെ വലതുപക്ഷ ഹിന്ദു സംഘടനകള്‍ ആവര്‍ത്തിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നനിടയിലാണ് ഖട്ടറിന്റെ പ്രസ്താവന. ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും ഗുഡ്ഗാവ് ഭരണകൂടം വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് മേലെ കടന്നുകയറാത്ത ''സൗഹാര്‍ദ്ദപരമായ പരിഹാരം'' ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ ആളുകള്‍ അവരുടെ വീടുകളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാര്‍ത്ഥന നടത്തണം.

''ഞാന്‍ പൊലീസുമായി സംസാരിച്ചു, ഈ പ്രശ്‌നം പരിഹരിക്കണം. ആരാധനാലയങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിനോട് ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ആ സ്ഥലങ്ങള്‍ ഇതിനായി നിര്‍മ്മിച്ചതാണ്.'' മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഖട്ടര്‍ പറഞ്ഞു. എന്നാല്‍ ഇവ തുറന്നിടത്ത് ചെയ്യരുത്. തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad