വിദേശം (www.evisionnews.in): ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി പുകയില ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ വാങ്ങാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച് നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു.
നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന് പുകവലിയാണ്. അഞ്ച് മില്യന്‍ ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
പുതുതലമുറയ്ക്ക് സിഗരറ്റ് വേണ്ട: പൂര്‍ണനിരോധനം നടത്താനൊരുങ്ങി ന്യൂസിലാന്റ്
4/
5
Oleh
evisionnews