Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി വന്‍ വിജയമാക്കും


കാസര്‍കോട്: (www.evisionnews.in) ഇടതു സര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒമ്പതിന് കോഴിക്കോട് നടത്തുന്ന ബഹുജന റാലി വന്‍ വിജയമാക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. റാലിയുടെ പ്രചാരണാര്‍ത്ഥം വാര്‍ഡുകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഓരോ വാര്‍ഡില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ബഹുജന റാലിയുടെ മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മുസ്ലിം ലീഗ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത രീതിയില്‍ വഖഫ് ബോഡിന്റെ അധികാരത്തില്‍ കൈകടത്തി വഖഫ് സ്വത്തുക്കള്‍ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലിത് മാതൃകയാക്കിയാല്‍ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.

മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

അബ്ദുല്‍ റഹ്മാന്‍ കല്ലായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സിടി അഹമ്മദലി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എംസി ഖമറുദ്ധീന്‍, ടിഎ മൂസ, എഎം കടവത്ത്, എംപി ജാഫര്‍, എം അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ. എംടിപി കരീം, എജിസി ബഷീര്‍, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി പൈവളിഗെ, യൂസുഫ് ഹേരൂര്‍, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടിപി കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, എസി. അത്താഉള്ള, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ശാഫി ഹാജി, എം അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, കെപി. മുഹമ്മദ് അഷ്റഫ്, എ. അഹമ്മദ് ഹാജി, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, എപി ഉമ്മര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, അഡ്വ. പിഎ ഫൈസല്‍, സിഎല്‍ റഷീദ് ഹാജി, ആയിഷത്ത് താഹിറ, പിപി നസീമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad