Type Here to Get Search Results !

Bottom Ad

കോവോവാക്സ്, കോര്‍ബെവാക്സ് പുതിയ കോവിഡ് വാക്‌സിനുകള്‍: ഒരു ആന്റി- വൈറല്‍ മരുന്നിനും അനുമതി


(www.evisionnews.in) കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ പോരാട്ടം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രം ഇന്ന് രണ്ട് വാക്‌സിനുകളും ഒരു ആന്റി-വൈറൽ മരുന്നിനും അനുമതി നൽകി. കോർബെവാക്‌സ് (Corbevax), കോവോവാക്‌സ് (Covovax) എന്നീ രണ്ട് വാക്‌സിനുകളും ആൻറി വൈറൽ മരുന്നായ മോൾനുപിരാവിറും (Molnupiravir) അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ “ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ” ആണ് കോർബെവാക്സ്, ആരോഗ്യമന്ത്രി പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. “ഇതൊരു ഹാട്രിക് ആണ്! ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണിത്,” മൻസുഖ് മാണ്ഡവിയ പറഞ്ഞു.

കോവിഷീൽഡ് നിർമ്മിക്കുന്ന പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവോവാക്‌സ് എന്ന നാനോപാർട്ടിക്കിൾ വാക്‌സിൻ നിർമ്മിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad