കാസര്‍കോട് (www.evisionnews.in): ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ മയ്യിത്ത് വൈകിട്ട് ആറരമണിയോടെ മഞ്ചേരി വെട്ടേക്കാട് നജ്മുല്‍ ഹുദാ മദ്രസ പരിസരത്ത് മറവു ചെയ്യും. രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മരിച്ച പിഎം ഇബ്രാഹിം ഹാജിയുടെ ഭൗതീകശരീരം കുറ്റിക്കാട്ടൂര്‍ മലബാര്‍ മൊണ്ടാന എസ്റ്റേറ്റിലെ പിഎ വില്ലയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നാലു മണിക്ക് കോഴിക്കോട് മിനിബൈപ്പാസിലെ സരോവരത്തിനടുത്ത് പീസ് ടവറില്‍ മയ്യിത്ത് നിസ്‌കാരത്തിനെത്തിക്കും. തുടര്‍ന്ന് അഞ്ചുമണിയോടെ ഖബറടക്കം ചെയ്യുന്ന വട്ടേക്കാട് ജുമാമസ്ജിദിലേക്ക് കൊണ്ടുപോവും. അവിടെ അദ്ദേഹം പടുത്തുയര്‍ത്തിയ മദ്രസ പരിസരത്താണ് ഖബറടക്കം നടക്കുക.
പിഎ എന്ന കാരുണ്യച്ചിരി ഇനി ഓര്‍മ: ഖബറടക്കം വൈകിട്ടോടെ മഞ്ചേരി വട്ടേക്കാട്
4/
5
Oleh
evisionnews