കേരളം (www.evisionnews.in): പാലക്കാട് വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പാളയം വീട്ടില്‍ ശിവന് നേരെയാണ് ആക്രമണം ഉണ്ടായത്. ശിവനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശിവന്റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്ക് അതീവ ഗുരുതരമല്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചില കേസുകളിലെ സാക്ഷിയാണ് ശിവന്‍. അതിനാല്‍ ശിവനെ വധിക്കാനാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു; അക്രമത്തിന് പിന്നില്‍ ബി.ജെ.പിയെന്ന്
4/
5
Oleh
evisionnews