ദേശീയം (www.evisionnews.in): കോവിഡ്-19 വാക്‌സിനുകളുടെ രണ്ട് ഡോസുകളും എടുത്തവരുടെ വീടുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ''ഹര്‍ ഘര്‍ ദസ്തക്'' കോവിഡ് വാക്സിനേഷന്‍ കാമ്പെയ്ന്‍ രാജ്യത്തുടനീളം നടത്തുന്നതിന് സര്‍ക്കാരിതര സംഘടനകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, വികസന പങ്കാളികള്‍ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് 80 ശതമാനം പേര്‍ക്ക് ഒരു ഡോസും 40 ശതമാനം പേര്‍ക്ക് രണ്ടു ഡോസും പൂര്‍ത്തീകരിക്കാനായത് സന്നദ്ധസംഘടനകളുടെ സഹകരണം മൂലമാണെന്നും എല്ലാവരും വാക്‌സിനെടുത്തുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ സ്റ്റിക്കര്‍ നല്‍കും
4/
5
Oleh
evisionnews