Type Here to Get Search Results !

Bottom Ad

അടിത്തട്ട് ശക്തമാക്കാന്‍ മുസ്ലിം ലീഗ് ശാഖാ സമ്മേളനങ്ങള്‍ വരുന്നു


കാസര്‍കോട്: (www.evisionnews.in) മുസ്ലിം ലീഗ് പ്രവര്‍ത്തനം താഴേ തട്ടുമുതല്‍ കാര്യക്ഷമമാക്കുന്നതിനും സംഘടനാ ശാക്തീകരണത്തിനുമായി നടത്തുന്ന പരിപാടികളുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ജില്ലയില്‍ 2021 ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി അഞ്ചുവരെ നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വാര്‍ഡ് / ശാഖകളിലും മുസ്ലിം ലീഗ് സമ്മേളനങ്ങള്‍ നടത്തും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും പ്രവര്‍ത്തന രൂപരേഖ തയാറാക്കുകയും ചെയ്യണം. രണ്ടാം ദിനം വാര്‍ഡ് ആസ്ഥാനത്ത് പതാക സ്ഥാപിച്ച് പൊതുയോഗം നടത്തണം. പഴയകാല നേതാക്കളെ ആദരിക്കണം. വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായാല്‍ ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ മുനിസിപ്പല്‍, പഞ്ചാത്ത് സമ്മേളനങ്ങള്‍ നടത്തുമെന്നും പ്രവര്‍ത്തനരേഖ രൂപവത്കരിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad