Type Here to Get Search Results !

Bottom Ad

കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല


കേരളം (www.evisionnews.in): കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് വ്യാഴാഴ്ച വൈകിട്ട് പുറപ്പെട്ട കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ്പാളം തെറ്റി. തമിഴ്‌നാട് ധര്‍മ്മപുരിക്ക് സമീപമാണ് അപകടം. ആളപായം ഇല്ല. ഇന്ന് പുലര്‍ച്ചെ 3.45ഓടെ സേലം ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. മൂന്നു ബോഗികള്‍ പാളം തെറ്റി. രണ്ടു എസി കോച്ചുകളും ഒരു സ്ലീപ്പര്‍ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞു വീണ പാറകളില്‍ തട്ടിയാണ് അപകടമുണ്ടായത്. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad