Type Here to Get Search Results !

Bottom Ad

ആറു ട്രെയിനുകള്‍ക്ക് കൂടി ജനറല്‍ കമ്പാര്‍ട്‌മെന്റ്; യാത്ര സുഗമമാക്കാന്‍ റെയില്‍വേ


കേരളം (www.evisionnews.in): മലബാറില്‍ നിന്നും ഓടുന്ന ആറു ട്രെയിനുകളില്‍ കൂടി ജനറല്‍ കംപാര്‍ട്‌മെന്റ് അനുവദിച്ച് റെയില്‍വേ. സ്‌പെഷല്‍ ട്രെയിന്‍ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകള്‍ പഴയപടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. വരുന്ന 25 മുതല്‍ ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

മംഗളൂരുവില്‍ നിന്ന് കോയമ്ബത്തൂരിലേക്കും അവിടെന്ന് തിരിച്ചും ഉളള ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റിലും മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്കും അവിടെ നിന്നും തിരിച്ചും ഉളള ഏറനാട് എക്‌സ്പ്രസിലും ആറു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്കും അവിടെ നിന്ന് തിരിച്ചുളള പരശുറാം എക്‌സ്പ്രസില്‍ രണ്ടു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും നാലു സെക്കന്‍ഡ് ക്ലാസ് സിറ്റിങ് ചെയര്‍ കാറുകളും ആണ് അനുവദിച്ചത്.

നേരത്തേ ഇതുവഴിയുള്ള ആറു ട്രെയിന്‍ സര്‍വീസുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റുകള്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ കണ്ണൂര്‍ - ഷൊര്‍ണൂര്‍ മെമുവും സര്‍വീസ് നടത്തുന്നുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കും ഷൊര്‍ണൂര്‍ ഭാഗത്തേക്കും രാവിലെയും വൈകിട്ടുമുളള യാത്രകള്‍ ഇതോടെ കൂടുതല്‍ എളുപ്പമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad