Type Here to Get Search Results !

Bottom Ad

രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം


കേരളം (www.evisionnews.in): രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികയ്ക്ക് സ്ഥാനകയറ്റത്തോടെ സ്ഥലം മാറ്റം. പുത്തൂര്‍ കാരിക്കല്‍ ജി.എല്‍.പി സ്‌കൂളിലേക്കാണ് പ്രധാന അധ്യാപികയായി സ്ഥലം മാറ്റം ലഭിച്ചത്. ഒന്നര വര്‍ഷമായി പ്രധാന അധ്യാപികയില്ലാതിരുന്ന സ്‌കൂളിലേക്ക് ഒടുവില്‍ ഒരു മാസം മുമ്പാണ് അധ്യാപികയെ നിയമിച്ച് ഉത്തരവിറങ്ങിയത്. പ്രധാന അധ്യാപികയെ വരവേല്‍ക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരുങ്ങുന്നതിനിടയിലാണ് സത്യം അറിയുന്നത്. രണ്ടര വര്‍ഷം മുമ്പ് അഞ്ചാലുംമൂട് ഗവ.സ്‌ക്കൂളില്‍ ജോലിയിരിക്കെ മരിച്ച ജെ.എല്‍. വൃന്ദയെയാണു പ്രധാന അധ്യാപികയായി നിയമിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad