Type Here to Get Search Results !

Bottom Ad

ഭരണകൂട കെടുകാര്യസ്ഥത ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കരുത്: എസ്.ഇ.യു


കാസര്‍കോട് (www.evisionnews.in): ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിലെ വീഴ്ചകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഭരണകൂട ഉത്തരവാദിത്വമാണെന്നിരിക്കെ, അത്പാടെ വിസ്മരിച്ച് കാമറയുമായി വന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കയറുന്നതും നടപടി എടുക്കുന്നതും അധികാരികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങളിലൂടെ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ച് ജീവനക്കാരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന സര്‍ക്കാറിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും എസ്ഇയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്് ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് സിഎ സലീം അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യാതിഥിയായി. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, നൗഫല്‍ നെക്രാജെ പ്രസംഗിച്ചു. ജന റല്‍സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും പി. സിയാദ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് 'അതിജീവനം തേടുന്ന സിവില്‍ സര്‍വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് വിഷയാവതരണം നടത്തി. ഒ.എം ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം ബഷീര്‍, സൈനുദ്ദീന്‍ എന്‍.പി, ശിഹാബ്. ഒ.എം, മുസ്തഫ കെ.എ, ഹംസത്ത് കെ.പി, ഇക്ബാല്‍ ടി.കെ, സാദിഖ് എം, ഷാക്കിര്‍. എന്‍, അഷ്റഫ് അത്തൂട്ടി, എം.കെ സൈഫുദ്ദീന്‍, ആസിയമ്മ ഇ.എ, അഷ്റഫ് കല്ലിങ്കല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad