Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് ആമില തന്‍ശീത്വ് പഞ്ചായത്ത്തല ക്യാമ്പുകള്‍ തുടങ്ങി


കാസര്‍കോട് (www.evisionnews.in): എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ഫോക്കസ് '21 രണ്ടാം ഘട്ട കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആമിലയുടെ പ്രവര്‍ത്തനം ശക്തവും ശാസ്ത്രീയവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആമില തന്‍ശീത് ക്യാമ്പുകള്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട നിര്‍വഹിച്ചു. പഞ്ചായത്ത് തലത്തില്‍ നവംബര്‍ 30ന് നടക്കുന്ന ക്യാമ്പില്‍ ആമിലയുടെ ശാഖ റഈസ, കണ്‍വീനര്‍, മറ്റു രണ്ടു അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ഹംസ ഹാജി പളളിപ്പുഴ ആമുഖഭാഷണം നടത്തി. ഇ.പി ഹംസത്തു സഅദി വിഷയാവതരണം നടത്തി. മുബാറക്ക് ഹസൈനാര്‍ ഹാജി റഷീദ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി മൗലവി കുന്നുംകൈ, ലത്തീഫ് മൗലവി മാവിലാടം, താജുദ്ദീന്‍ ചെമ്പരിക്ക, സി.എം മൊയ്തു ചെര്‍ക്കള, റഊഫ് ബാവിക്കര, ഖാദര്‍ കണ്ണമ്പള്ളി, ബാസിത്ത് തായല്‍ ചെര്‍ക്കള, സലാം ബാഡൂര്‍, നാസര്‍ നാലപ്പാട്, മഹ്മൂദ് ദേളി, അബുബക്കര്‍ സിദ്ധീഖ് അര്‍ഷദി തൈര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad