Type Here to Get Search Results !

Bottom Ad

അണങ്കൂര്‍- പെരുമ്പളക്കടവ്, തീരദേശ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം: എസ്ടിയു നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): അണങ്കൂര്‍- ബെദിര- ചാല- പെരുമ്പളക്കടവ് റോഡ്, പെരുമ്പളക്കടവ്- ചാല- തുരുത്തി തീരദേശ റോഡ് എന്നിവയുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് എസ്ടിയു ബെദിര യൂണിറ്റി കമ്മിറ്റി എന്‍എ നെല്ലിക്കുന്ന് എംഎല്‍എയ്ക്ക് നിവേദനം നല്‍കി. അണങ്കൂര്‍- പെരുമ്പളക്കടവ് റോഡില്‍ ആദ്യ റീച്ച് പണി തുടങ്ങിയെങ്കിലും മഴ കാരണം തുടര്‍പ്രവൃത്തി നടന്നില്ല. നവീകരണ പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പെരുമ്പളക്കടവ്- ചാല- തുരുത്തി തീരദേശ റോഡ് പദ്ധതിയും അനിശ്ചിതത്തിലാണ്. ആദ്യഘട്ട പണി തുടങ്ങിയെങ്കിലും കല്ലും മണ്ണും ഇളകി ഗതാഗതത്തിന് യോഗ്യമല്ലാതായിട്ട് മാസങ്ങളായിരിക്കുകയാണ്. രണ്ടു പ്രദേശ ബന്ധിപ്പിച്ചിരിക്കുന്ന തീരദേശ റോഡിന്റെ ശോചനീയവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും മുടങ്ങിക്കിടക്കുന്ന തീരദേശ റോഡിന്റെ രണ്ടാംഘട്ടം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അബൂബക്കര്‍ ബെദിര, ജനറല്‍ സെക്രട്ടറി ഹാരിഫ് കരിപ്പൊടി, ട്രഷറര്‍ നൂര്‍ മുഹമ്മദ് ചാലക്കുന്ന് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു,

Post a Comment

0 Comments

Top Post Ad

Below Post Ad