Type Here to Get Search Results !

Bottom Ad

സാമൂഹ്യ മാധ്യമങ്ങളിലെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം വേണം: മുനവ്വറലി തങ്ങള്‍


റാണിപുരം (www.evisionnews.in): സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി നടന്നുവരുന്ന വര്‍ഗീയമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹം പ്രതിരോധം തീര്‍ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കേമ്പ് റാണിപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചാരണം നടത്തുന്നത് ഗൗരവമായി കാണണമെന്നും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കുന്നത് തടയേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വിപി അബ്ദുല്‍ ഖാദര്‍, 

അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എസിഎ ലത്തീഫ്, ഖാദര്‍ ബദ്രിയ, മുസ്തഫ തായന്നൂര്‍, എംസി ശിഹാബ്, ടിഡി കബീര്‍, എംഎ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, ഗോള്‍ഡന്‍ റഹ്മാന്‍, റഫീഖ് കേളോട്ട്, എജി സി ഷംസാദ്, എംപി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, എംപി ഖാലിദ്, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, ടിഎസ് നജീബ്, ആസിഫ് ബല്ല, ബിഎം മുസ്തഫ, ഹാരിസ് ബെദിര, ആബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ എംബി ഷാനവാസ് സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേമ്പ് നാളെ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad