Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു


കേരളം (www.evisionnews.in): സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തി. കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിനുശേഷമാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. ബാംഗ്ലൂരില്‍നിന്ന് എത്തിയ യുവതി ഈമാസം 17നാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിള്‍ പരിശോധനക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad