Type Here to Get Search Results !

Bottom Ad

തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞ ഗുഡ്ഗാവില്‍ ആരാധനാലം നിസ്‌കാരത്തിനായി തുറന്നു നല്‍കി സിഖ് മതവിശ്വാസികള്‍


ഗുഡ്ഗാവ് (www.evisionnews.in): തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞ ഗുഡ്ഗാവില്‍ സിഖ് മതവിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാരകള്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുനല്‍കി. സദര്‍ ബസാറിലെ ഗുരുദ്വാര മുസ്ലിം സഹോദരങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്.

സോന ചൗക്ക് ഗുരുദ്വാരയും മുസ്ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് ആരാധനാലയമെന്നാണ് കരുതപ്പെടുന്നത്. ഗുഡ്ഗാവിലെ നാട്ടുകാരും മുസ് ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുത്ത് രംഗത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad