Type Here to Get Search Results !

Bottom Ad

കാലുപിടിപ്പിച്ചത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല; കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പലിനെതിരെ എസ്.എഫ്.ഐയും


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന വിവാദത്തില്‍ എസ്.എഫ്.ഐയും രംഗത്ത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പല്‍ തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച എസ്.എഫ്.ഐ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇത്തരം പ്രവണതകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു പറഞ്ഞു.

കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എം. രമ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സമദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതിനെതിരെ എംഎസ്എഫ് ഉള്‍പ്പടെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad