Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


മഞ്ചേശ്വരം (www.evisionnews.in): കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈവര്‍ഷം തന്നെ ഇവിടെ എല്‍എല്‍എം കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍എല്‍ബി കോഴ്‌സും ആരംഭിക്കാനാണ് ഉദ്ദേശി ക്കുന്നത്. മഞ്ചേശ്വരം കാമ്പസിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാ വൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. എകെ എംഅഷറഫ് എംഎല്‍എ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം. ഷുഹൈബ്, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.എ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ.സരിത, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീല, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന്‍ മോന്താരോ, ജില്ലാ പഞ്ചായത്തംഗം കെ കമലാക്ഷി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍അബ്ദുല്‍ ഹമീദ്, മഞ്ചേശ്വരം പഞ്ചായത്തംഗം യാദവ ബഡാജെ, കാമ്പസ് ഡയറക്ടര്‍ ഡോ ഷീനാ ഷുക്കൂര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കെവി ശില്‍പ, സിന്‍ഡിക്കേറ്റ് അംഗം രാഖി രാഘവന്‍, രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ദ, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പ്രോ. വൈസ് ചാന്‍സിലര്‍ എ. സാബു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad