Type Here to Get Search Results !

Bottom Ad

''കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ല''; മുന്നറിയിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി


കേരളം (www.evisionnews.in):പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്നലെ സമാപിച്ച ഏരിയാ സമ്മേളത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ഉദയഭാനുവിന്റെ വിമര്‍ശനം. വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണ്. അവര്‍ അടുത്ത സമ്മേളനം കാണില്ല. 2016ലും 2021ലും വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. അവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാം- ഉദയഭാനു വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad