Type Here to Get Search Results !

Bottom Ad

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ചെര്‍ക്കളയില്‍ പ്രതിഷേധ സമരം നടത്തി


കാസര്‍കോട് (www.evisionnews.in): കേന്ദ്ര- കേരള സര്‍ക്കാരുകളുടെ തെറ്റായ നികുതി നിര്‍ണ്ണയങ്ങളാല്‍ കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ടൗണ്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പെട്രോള്‍ ബങ്കിന് മുനനില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍ ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍മാരായ ഷറഫുദ്ദീന്‍ ബേവിഞ്ച, സിബി ലത്തീഫ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം സലാം ചെര്‍ക്കള, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ പൊടിപ്പള്ളം, അഷ്‌റഫ് അംതു ,ഫൈസല്‍ പൈച്ചു ചെര്‍ക്കള, നിസാര്‍ തൈവളപ്പ്, ഉവൈസ് ബേവിഞ്ച, എംഡി നൗഫല്‍, ഖിദാസ് ന്യൂ ബേവിഞ്ച, അബ്ബാസ് നാലാം മൈല്‍, ശിഹാബ് മുളിയാര്‍, ഉമ്പു ഹാഷിം, ബദ്‌റു ചെര്‍ക്കള സംസാരിച്ചു. ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ് ജുനൈദ് ചെര്‍ക്കള സ്വാഗതവും പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിദ്ധ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad