Type Here to Get Search Results !

Bottom Ad

പൊട്ടിപ്പൊളിഞ്ഞ് മൗവ്വല്‍- കല്ലിങ്കാല്‍ റോഡ്: പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും


പള്ളിക്കര (www.evisionnews.in): വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മൗവ്വല്‍- കല്ലിങ്കാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി 18ന് രാവിലെ 10 മണിക്ക് ബേക്കല്‍ ജംഗ്്ഷനില്‍ നിന്നും പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ തയാറാവാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

പള്ളിക്കര പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് മൗവ്വല്‍ കല്ലിങ്കാല്‍ റോഡ്. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് ചെയര്‍മാന്‍ ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എംപിഎം ഷാഫി സ്വാഗതം പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്് കെഇഎ ബക്കര്‍, ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ സത്യന്‍ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, രാജേഷ് പള്ളിക്കര, ഹാരിസ് തൊട്ടി, സിപി കുഞ്ഞബ്ദുല്ല ഹാജി, സുന്ദരന്‍ കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെംബര്‍മാരായ കെഎ അബ്ദുല്ല ഹാജി, ബഷീര്‍ കുന്നില്‍, മുഹമ്മദ് കുഞ്ഞി ചോണായി, അബ്ബാസ് തെക്കുപുറം, നസീറ പി, ഹസീന മുനീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad