കാസര്‍കോട് (www.evisionnews.in): ആര്‍ദ്രമായ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും തലോടലുള്ള വരികളിലൂടെ ഗസല്‍ ആസ്വാദകരുടെ പ്രിയങ്കരായി മാറിയ ഗായകരായ റാസാ ബീഗം പങ്കെടുക്കുന്ന 'മഴ ചാറും ഇടവഴിയില്‍- റാസാ ബീഗം പാടുന്നു' എന്ന പരിപാടി മൂന്നിന് ഏഴുമണിക്ക് മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സല്‍വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. റീജെന്‍ എ ടീം ഫോര്‍ ചെയ്ഞ്ചാണ് സംഘാടകര്‍. പ്രശസ്ത ഗസല്‍ ജോഡികളായ റാസാ ബീഗം ടീം ആദ്യമായാണ് കാസര്‍കോട്ടെത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. റീജെന്‍ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡാനന്തരം പഴയ ഉണര്‍വിലേക്കും ആഹ്ലാദങ്ങളിലേക്കും ആളുകളെ തിരിച്ചുകൊണ്ടു പോവുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9895799749, 9633164580.
'മഴചാറും ഇടവഴിയില്‍' റാസാ ബീഗത്തിന്റെ ഗസല്‍ മൂന്നിന് മൊഗ്രാല്‍ പൂത്തൂരില്‍
4/
5
Oleh
evisionnews