Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ് പത്തു രൂപയാക്കാന്‍ ധാരണ


കേരളം (www.evisionnews.in): സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ് പത്തുരൂപയാക്കാന്‍ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ യാത്രക്കൂലി കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad