Type Here to Get Search Results !

Bottom Ad

എയ്ഡ്‌സ് ബോധവത്ക്കരണം 'പോസിറ്റീവ്' ഹ്രസ്വചിത്രം ചിത്രീകരണം തുടങ്ങി


കുമ്പള (www.evisionnews.in): എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്ന ' പൊസിറ്റീവ് 'ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അഭിനയിക്കുന്നവര്‍ ഭൂരിഭാഗവും കുമ്പള സി.എച്ച്‌സിയിലെ ജീവനക്കാരാണ്.

എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ആശയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന്റെതാണ്. എച്ച്‌ഐവി ബാധിച്ചു കഴിഞ്ഞാല്‍ മരണ വാറണ്ട് അല്ല. ഇന്ന് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുള്ള മരുന്നുകള്‍ ലഭ്യമാണ്. സര്‍ക്കാറിന്റെ എആര്‍ടി കേന്ദ്രങ്ങള്‍ വഴി സൗജന്യമായി ചികിത്സയും പോഷകാഹാരവും നല്‍കുന്നുണ്ട്. എച്ച്‌ഐവി ബാധിതരെ സമൂഹം ചേര്‍ത്തുപിടിക്കണമെന്നും ഒരു വിവേചനവും പാടില്ലെന്നും സിനിമ പറയുന്നു.

ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരന്‍ ബി.സിയും ക്യാമറ എഡിറ്റിംഗ് എന്നിവ ഫാറൂക്ക് സിറിയയും മ്യൂസിക്ക് സുരേഷ് പണിക്കറും നിര്‍വഹിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് രാജേഷ്, സി.സി ബാലചന്ദ്രന്‍, ഹെഡ്‌നഴ്‌സ് സുധ, സ്റ്റാഫ് നഴ്‌സ് സജിത, സീനിയര്‍ ക്ലാര്‍ക്ക് രവികുമാര്‍, വില്‍ഫ്രഡ്,

മസൂദ് ബോവിക്കാനം, മോഹിനി, അമല്‍രാജ്, മാസ്റ്റര്‍ റിംസാന്‍ റാസ്, രാജേന്ദ്രന്‍, സോമയ്യ, നാസര്‍ നെപ്ട്യൂണ്‍ എന്നിവര്‍ വേഷമിടുന്നു. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.




Post a Comment

0 Comments

Top Post Ad

Below Post Ad