Type Here to Get Search Results !

Bottom Ad

പുതിയ ന്യൂനമര്‍ദ്ദം മഴ ശക്തി പ്രാപിക്കും: കാസര്‍കോട് ഉള്‍പ്പടെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു


കേരളം (www.evisionnews.in): ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങലിലും മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്. 43 ദിവസത്തിനിടെ ഏഴാമത്തെ ന്യൂനമര്‍ദ്ദമാണ് രൂപപ്പെടുന്നത്. മലയോര മേഖലയിലും നദിക്കരകളിലും വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കും. അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തില്‍ നിലവില്‍ മഴ ശക്തമായതിന് കാരണം വടക്കന്‍ തമിഴ്നാട് തീരത്തെ ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 14, 15 തിയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad