Type Here to Get Search Results !

Bottom Ad

വര്‍ഗീയതക്കും ലഹരിക്കുമെതിരെ യുവാക്കളെ സജ്ജമാക്കും: കേഡര്‍ സംഘടനാ സംവിധാനത്തിന് പദ്ധതിയുമായി യൂത്ത് ലീഗ് ജില്ലാ ക്യാമ്പ് റാണിപുരത്ത് സമാപിച്ചു


കാസര്‍കോട് (www.evisionnews.in): വര്‍ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും ലഹരിക്കുമെതിരെ യുവതയെ സജ്ജമാക്കാനുള്ള കര്‍മ പദ്ധതികള്‍ തയാറാക്കി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവ് കേമ്പ് റാണിപുരത്ത് സമാപിച്ചു. പുതിയ കാലത്ത് സര്‍ഗാത്മക യുവജന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് യുവാക്കളെ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാക്കി മാറ്റുന്നതിനും യൂണിറ്റ് തലത്തില്‍ സംഘടനാ സംവിധാനം പുന:സംഘടിപ്പിക്കുന്നതിനും ശാഖാ മുതല്‍ ജില്ല വരെ സംഘടിക്കുന്ന വിവിധ പരിപാടികള്‍ക്കും മൂന്നു ദിവസങ്ങളിലായി റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ ഉണരുക എന്ന പേരില്‍ നടന്ന കേമ്പില്‍ അന്തിമ രൂപംനല്‍കി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത കേമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ കെസി ബിഷര്‍, ഹാഷിം ചെംബ്ര തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രതിനിധികളോട് സംവദിച്ചു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെമുഹമ്മദ് കുഞ്ഞി, നിയോജക മണ്ഡലം പ്രസിഡന്റ് എംപി ജാഫര്‍ പ്രസംഗിച്ചു. കേമ്പിന്റെ സമാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് എംസി ശിഹാബ്, ഭാരവാഹികളായ എംഎ നജീബ് ഹാരിസ് തായല്‍, ബാത്ത്ഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എംപി നൗഷാദ്, എജിസി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ചം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad