കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജില്‍ വിദ്യാര്‍ഥിയെ കാലു പിടിപ്പിച്ച സംഭവത്തില്‍ ഉത്തരവാദിയായ പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലും നല്‍കാത്ത നടപടി ദുരൂഹമാണ്. വിദ്യാര്‍ഥികളെ മക്കളെ പോലെ കാണേണ്ട അധ്യാപകര്‍ പ്രതികാര നടപടി ചെയ്യുന്നതും ബലാല്‍സംഗ ശ്രമക്കേസ് കെട്ടിച്ചമക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വിദ്യാര്‍ഥികളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ യൂത്ത് ലീഗുമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പാളിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: യൂത്ത് ലീഗ്
4/
5
Oleh
evisionnews