ചട്ടഞ്ചാല്‍ (www.evisionnews.in): കോവിഡ് മഹാമാരിയുടെ ദുരിത ജീവിതം കരകയറുന്നതിനു മുമ്പ് ബസ് ചാര്‍ജ്, വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താതെ ജനജീവിതം ദുരിതമാക്കാനുമുള്ള പിണറായി സര്‍ക്കാറിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, കെഎംഎ റഹ്്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തീന്‍ കുഞ്ഞി തൈര, സുലുവാന്‍ ചെമനാട്, ബികെ മുഹമ്മദ്ഷാ, അബുബക്കര്‍ കടാങ്കോട്, നശാത് പരവനടുക്കം, അഡ്വ. ജുനൈദ്, ശരീഫ് പന്നടുക്കം, ഇല്യാസ് കീഴൂര്‍, ശരീഫ് കുയ്യാല്‍, ഖലന്തര്‍ തൈര, റംഷീദ് ബാലനടുക്കം, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് നന്ദിയും പറഞ്ഞു
ജനജീവിതം ദുരിതമാക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്ലിം യൂത്ത് ലീഗ്
4/
5
Oleh
evisionnews