കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടനകളുടെ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഡ് സമ്മേളനങ്ങളില്‍ ആദ്യദിനത്തില്‍ പ്രതിനിധി സമ്മേളനവും രണ്ടാം ദിനത്തില്‍ പൊതുസമ്മേളനവും നടക്കും.
സമ്മേളന പ്രചാരണാര്‍ത്ഥം ചരിത്ര സെമിനാര്‍, യുവജന സംഗമം, വിദ്യാര്‍ഥി കൂട്ടായ്മ, വനിതാമീറ്റ്, വര്‍ക്കേര്‍സ് ലാബ്, കൊളോക്കിയല്‍ കലാ കായിക മത്സരങ്ങള്‍, പഴയകാല നേതാക്കളെ ആദരിക്കല്‍, വനിതകള്‍ക്കായി ഹോംമേഡ് ഫുഡ് എക്സി' ബിഷന്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രസിഡന്റ് കെഎം ബഷീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, എഎ അസീസ്, ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സിഎ അബ്ദുല്ല കുഞ്ഞി, ബിയു അബ്ദുല്ല, ഹാരിസ് ബെദിര, മൊയ്തീന്‍ കൊല്ലമ്പാടി, ഗഫൂര്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഹസൈനാര്‍ തളങ്കര, മുഹമ്മദ് വെല്‍ക്കം, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ കാസര്‍കോട് നഗരസഭയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും
4/
5
Oleh
evisionnews