Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് എക്സിക്യൂട്ടീവ് കേമ്പ് നാളെ തുടങ്ങും


കാസര്‍കോട് (www.evisionnews.in): കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ത്രിദിന എക്സിക്യൂട്ടിവ് കേമ്പിന് റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ ഇന്ന് തുടക്കം കുറിക്കും. നാളെ വൈകിട്ട് നാലിന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറി സികെ മുഹമ്മദ് അലി, ഹസീം ചേമ്പ്റ, പ്രമുഖ ട്രെയിനര്‍ കെ.സി ബിഷര്‍, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, വിപി അബ്ദുല്‍ ഖാദര്‍ തുടങ്ങയവര്‍ വിവിധ സെഷനുകളില്‍ സംവദിക്കും. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുക്കുന്ന കേമ്പില്‍ ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് രൂപംനല്‍കുമെന്ന് പ്രസിഡന്റ് അസീസ് കളത്തൂരും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad