Type Here to Get Search Results !

Bottom Ad

അച്ഛനെ കൊന്നയാളെ 17 കാരന്‍ കല്ല് തലയിലിട്ട് കൊലപ്പെടുത്തി


ബെംഗളൂരു (www.evisionnews.in): അച്ഛനെ കൊലപ്പെടുത്തിയയാളെ 17 കാരന്‍ കല്ല് തലയിലിട്ട് കൊന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ 17 കാരന്റെ അച്ഛനെ കൊന്ന കേസില്‍ ജയിലിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ച ശേഷം 17 കാരന്റെ വീട്ടിലെത്തി ഇയാള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. തന്നെ അനുസരിച്ചില്ലെങ്കില്‍ കുടുംബത്തിലെ ഒരാളെ കൂടി കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഭീഷണി തുടര്‍ന്നതോടെയാണ് 17 കാരന്‍ ഇയാളെ ആക്രമിച്ചത്. രാജ്കുമാറിനെ പിടിച്ചുതള്ളിയിട്ട ശേഷം വലിയ കല്ല് തലയിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad