
കണ്ണൂർ (www.evisionnews.in): പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ.പി മന്‍ജൂറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
മന്‍ജൂറിന്റെ കൈക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ മന്‍ജൂർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്‍ജൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കേറ്റു. ഷാഹിദ്, ഹാബിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ആശുപത്രിയിൽ നിന്നും വിട്ടു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ രാഷ്ട്രീയ ആക്രമണം ഉണ്ടാവുന്നത്. സംഭവത്തില്‍ പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
4/
5
Oleh
evisionnews