Type Here to Get Search Results !

Bottom Ad

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു


തമിഴ്‌നാട്:(www.evisionnews.in) മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടർ തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായിരുന്നു. രാവിലെ 5.30ഓടെയാണ് ജലനിരപ്പ് 141 അടിയിലേക്ക് എത്തിയത്.

ഇടുക്കി ചെറുതോണി അണക്കെട്ടും ഇന്ന് തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് രാവിലെ 10 മണിക്കാകും തുറക്കുക. ഒരു ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad