Type Here to Get Search Results !

Bottom Ad

എംഎസ്എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍


കാസര്‍കോട് (www.evisionnews.in): കേരളത്തിന് ലഭിക്കാനിടയുള്ള എയിംസിന് വേണ്ടിയുള്ള ആവശ്യത്തില്‍ കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തി പുതിയ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കണമെന്ന് ജില്ലാ എംഎസ്എസ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.കെ.പി.ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. 

എന്‍.എ അബൂബക്കര്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, എ ഹമീദ് ഹാജി, മധൂര്‍ ഷരീഫ്, അബ്ദുല്‍ റഹിമാന്‍ അമ്പലത്തറ, കാപ്പില്‍ ഷരീഫ് കുഞ്ഞബ്ദുള്ള പൂച്ചക്കാട്, അബ്ദുല്ല പാലായി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എം.ഹസന്‍ ഹാജി പ്രാര്‍ഥന നടത്തി. സെക്രട്ടറി സി.എച്ച്. സുലൈമാന്‍ സ്വാഗതവും എന്‍.എ അബ്ദുല്‍ നാസിര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: എ. അബ്ദുല്ല (പ്രസി), അഡ്വ ബേവിഞ്ച അബ്ദുല്ല, ഫൈസല്‍ സൂപ്പര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് പ്രസി), അബ്ദുല്‍ നാസിര്‍ എന്‍.എ (ജന.സെക്ര), ഷാഫി എ നെല്ലിക്കുന്ന്, ഫൈസല്‍ പി.എം., ഷാജഹാന്‍ പടന്ന (ജോ.സെക്ര), വികെപി ഇസ്മായില്‍ ഹാജി (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad